Day 2
രണ്ടാം ദിനം
വിവിധ സമൂഹ സഹവാസ ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 8.30 ന് തന്നെ രജിസ്റ്ററേഷൻ ആരംഭിച്ചു. 9.30 യോടെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയ അൻസു പൊന്നച്ചൻ വിവിധയുടെ പിന്നിലെ അർത്ഥത്തെ വിശദീകരിച്ചു, ശേഷം ക്യാമ്പ് കോർഡിനേറ്റർ ആയ ഹരിവിന്ദ് സർ വിവിധയുടെ വൈവിധ്യത്തെപ്പറ്റിയും ഓരോ ദിവസത്തെയും ആശയങ്ങളെ പറ്റിയും പൊതുവായി വിശദീകരിച്ചു, ശേഷം വിദ്യാർത്ഥി പ്രതിനിധി ആചൽ എസ്. പി ഇന്നത്തെ ദിവസത്തിന് നൽകിയ ആശയം ആയ സ്പന്ദനത്തിന്റെ പൊരുൾ വ്യക്തമാക്കി.
രണ്ടാം ദിനത്തിലെ ആദ്യ സെക്ഷൻ പ്രശസ്ത മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ സാറും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചോദ്യോത്തരവേള ആയിരുന്നു, ബല്ലാത്ത കഥകളുമായി വിദ്യാർത്ഥികളുടെ ഇടയിലേക്ക് എത്തിയ അദ്ദേഹം വ്യക്തവും സ്പഷ്ടവുമായ മറുപടികളിലൂടെ ആ സെക്ഷൻ മനോഹരമാക്കി,
ടീ ബ്രേക്കിന് ശേഷം പാഠം ഒന്ന് പ്രഥമശുശ്രൂഷ എന്ന സെക്ഷൻ ആയിരുന്നു കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് നയിച്ച ആ ക്ലാസ്സ് വ്യക്തിപരമായും ഭാവിയിലെ അധ്യാപകജീവിതത്തിലും ഏറെ പ്രയോജനപ്പെടുന്നതാണ് ഓരോ വിദ്യാർത്ഥികൾക്കും.
ഉച്ചഭക്ഷണത്തിന് ശേഷം വിവിധയുടെ അങ്കണം കളിയിലെ കാര്യത്തിലേക്ക് കടന്നു,
നിധി വേട്ടയ്ക്കായി പരസ്പരം പോരാടിയ അഞ്ചു ഗ്രൂപ്പുകൾ, വാശിയും സൗഹൃദവും ചിന്തയും ചിരിയും എല്ലാം കലർന്ന മനോഹര നിമിഷങ്ങളായിരുന്നു ആ മണിക്കൂറുകൾ..
രണ്ടാം ദിനത്തിലെ അവസാന സെക്ഷൻ3.00 മണിയ്ക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു, ഷംസുദ്ദീൻ ചെറുപ്പുളശ്ശേരി എന്ന മന്ത്രികന്റെയും മകന്റെയും ജാലവിദ്യകൾ ഒരുപോലെ അത്ഭുതവും ആവേശവും ഉണർത്തുന്നതായിരുന്നു, മാജിക്ക് കാണിക്കുന്നതിനോടൊപ്പം തന്നെ വിലയേറിയ ഉപദേശങ്ങൾ ഹാസ്യവുമായി ഇടകലർത്തി സംവദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശേഷം 5 മണിയ്ക്ക് ലഘുഭക്ഷണം കഴിച്ച് രണ്ടാം ദിനം അവസാനിച്ചു.

No comments:
Post a Comment