Monday, 2 September 2024

Community Living Camp Day 1

 **വിവിധ* നാമധേയമായ പഞ്ചദിന സമൂഹ സഹവാസ ക്യാമ്പിന് 3/9/24 ന് തുടക്കമായി.

രാവിലെ 8.30 ന് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചു, ശേഷം 9.30 ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ മാർച്ച്‌ പാസ്റ്റ് നടത്തി.

കോളേജ് പ്രിൻസിപ്പൽ ശ്രീ. റിജു ജോൺ പതാക ഉയർത്തൽ കർമം നിർവഹിച്ചു.

     വിവിധയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജേക്കബ് അച്ഛന്റെ അധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി. കെ ഗോപൻ നിർവഹിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണത്തിലൂടെ അധ്യാപകവിദ്യാർത്ഥികളെ സമൂഹവുമായി കൂടുതൽ ചേർത്ത് നിർത്തി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉദ്ഘാടകന് കഴിഞ്ഞു, 

ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനു ശേഷം ടീ break ആയിരുന്നു,

12.00 മണിയോട് കൂടി പ്രശസ്ത കവി ശ്രീ, കുരീപ്പുഴ ശ്രീകുമാർ 'വിവിധ'യുടെ ആശയം അവതരിപ്പിച്ചു, ക്യാമ്പിനെ സംബന്ധിച്ച് ആദ്യത്തെ സെക്ഷൻ ആയിരുന്നു അത്, കവിതകളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന്, കുട്ടികവിതകൾ ഈണത്തിൽ ചൊല്ലിയും ചൊല്ലിച്ചും ബാല്യത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോയ മണിക്കൂറുകളായിരുന്നു അവ.1.15 ന് ഉച്ചഭക്ഷണം കഴിഞ്ഞ് കൃത്യം 1.45 ന് തന്നെ മാധ്യമപ്രവർത്തകനായ നിഷാന്ത് മാവിലവീട്ടിൽ "ചിരിയിൽ നിന്നും ചിന്തയിലേക്ക് "എന്ന വിഷയത്തിൽ നമ്മോട് സംവദിക്കാൻ എത്തി, ഒരു പ്രസംഗത്തിലുപരി ചോദ്യങ്ങൾ ചോദിച്ചും മറുപടി പറഞ്ഞും വിദ്യാർത്ഥികളുടെ സജീവ പങ്കാളിതത്തോടെ മുന്നോട്ട് പോയ സെക്ഷൻ ആയിരുന്നു അത്, ചിരി എന്നത് ചിന്തിക്കാനുള്ളത് തന്നെയാണ് എന്ന് ബോധ്യമാക്കി തരികയാണ് അദ്ദേഹം ചെയ്തത്.3.00 മണിയുടെ ടീ ബ്രെക്കിന് ശേഷം 'വിവിധ'യുടെ ആദ്യ ദിനത്തിലെ അവസാന സെക്ഷൻ നയിക്കാൻ എത്തിയത് കേരള സാക്ഷരത മിഷന്റെ ഡയറക്ടർ ആയ ശ്രീമതി എ ജി ഒലീന ടീച്ചർ ആണ്.ലിംഗ സമത്വം എന്ന പ്രസക്തമായ വിഷയത്തെ 'വിവിധ'യുടെ വേദിയിൽ വളരെ മനോഹരമായി തന്നെ വിശദീകരിക്കാൻ ടീച്ചർക്ക് കഴിഞ്ഞു, ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും ആവശ്യകത മനസ്സിലാക്കുവാനും അതിന്റെ പേരിൽ ഉണ്ടാകുന്ന പല തെറ്റിദ്ധാരണകൾ തിരുത്തുവാനും ഏറെ പ്രയോജനപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു ടീച്ചറിന്റേത്.തുടർന്ന് അന്നത്തെ പരിപാടികളുടെ ന്യൂസ്‌ ബുള്ളറ്റിങ് ശ്രീമതി. ഷിജിന ജോസ് പ്രകാശനം ചെയ്തു. ഇതോടെ ക്യാമ്പിന്റെ ഒന്നാം ദിവസം പൂർത്തിയായി.

                   






No comments:

Post a Comment

Conscientization programme

        AWARENESS ON MENSTRUAL HYGIENE                           DURING PERIOD TIME       Members : Parvathy L ( natural science ),    Linta...