മൂന്നാം ദിനം
വിവിധ സമൂഹ സഹവാസ ക്യാമ്പിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 8.30 ന് രജിസ്റ്ററേഷൻ ആരംഭിച്ചു. 9.30 ന് വിദ്യാർത്ഥി പ്രതിനിധി അൽഫിയ ഇന്നത്തെ ദിവസത്തിന് നൽകിയ ആശയമായ അതിജീവനത്തിന്റെ പൊരുൾ വ്യക്തമാക്കി.
രണ്ടാം ദിനത്തിലെ ആദ്യ സെക്ഷൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിനും വിദ്യാർത്ഥികളും തമ്മിലുള്ള ചോദ്യോത്തരവേള ആയിരുന്നു. നജീബിനെയും അന്ത്രപ്പേരിനെയും അബീശഗിനെയുമൊക്കെ നെഞ്ചിലേറ്റിയ ഓരോ വിദ്യാർത്ഥികളുടെയും ഏറ്റവും വലിയ സ്വപ്നസാക്ഷാൽക്കാരമായിരുന്നു വിവിധയുടെ വേദിയിൽ സാധ്യമായത്.ടീ ബ്രേക്കിന് ശേഷം ഇന്നത്തെ സമൂഹത്തിൽ സ്വയം രക്ഷയുടെ പ്രാധാന്യം വളരെ ഏറെയാണ്.
അതിനോട് അനുബന്ധിച്ച് ഉള്ളതായിരുന്നു വിവിധയിലെ രണ്ടാമത്തെ സെക്ഷൻ. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയ മാസ്റ്റർ അർജുൻ ആർ.
മാസ്റ്റർ മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് ഏവർക്കും വളരെ ഉപകാരപ്രദമായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം സെപ്തംബർ -5 അധ്യാപകദിനവുമായി ബന്ധപെട്ടുള്ള അധ്യാപക ദിനപരിപാടികൾ ആയിരുന്നു, വിവിധ ഗ്രൂപ്പുകളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ ഏവരെയും വിനോദത്തിലാഴ്ത്തി.
3.30 ന് രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ പ്രമുഖനും മുൻ എം എൽ എ യുമായ എം. സ്വരാജ് വിദ്യാർത്ഥികളുമായി യുവത നേരിടുന്ന ഇന്നത്തെ പ്രശ്നങ്ങളെ പ്പറ്റിയുള്ള ചോദ്യോത്തരവേളയായിരുന്നു. ടീ ബ്രേക്കിന് ശേഷം പ്രകൃതിയിലേക്കുള്ള യാത്രയായിരുന്നു മീൻപിടി പാറ സന്ദർശനം.

No comments:
Post a Comment