വിവിധ കമ്മ്യൂണിറ്റി ക്യാമ്പ് നാലാം ദിനം രാവിലെ ശ്രീമതി രജിത. ടി യുടെ നേതൃത്വത്തിൽ സുമ്പ ഡാൻസ് നടന്നു. ശേഷം ആദ്യത്തെ സെക്ഷനിൽ ഡോ. ശ്രീജിത്ത് നായരുടെ എന്നിലെ എന്നോട് എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ക്ലാസ്സ് ആയിരുന്നു. രണ്ടാമത്തെ സെക്ഷനിൽ അഭിഭാഷക അഡ്വ. ആമിന സലാം അധ്യാപക സമൂഹവും നിയമ സാക്ഷരതയും എന്ന വിഷയത്തെ ആസ്പതമാക്കി വിദ്യാർഥികളുമായി സംവാദിച്ചു. തുടർന്ന് ഉച്ഛഭഷണത്തിനു ശേഷം വൈകിട്ടത്തെ സെക്ഷനിൽ എഴുത്തിൽ അതിജീവനത്തിന്റെ രക്തരേഖകൾ ഒളിപ്പിച്ച എഴുത്തുകാരൻ. ക്വിയർ കവിതയിലൂടെ മലയാളസാഹിത്യത്തിൽ തന്റെ ഇടം കണ്ടെത്തിയ വ്യക്തിത്വം, കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആദിയും ഒപ്പം മലയാളസാഹിത്യത്തിലെ ഏറ്റവും മികച്ച സിനിമാറ്റിക് നോവൽ റാം കെയർ ഓഫ് ആനന്ദി മലയാളികൾക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരൻ ശ്രീ. അഖിൽ പി ധർമജനുമായുള്ള ഒരു സംവാദ സെക്ഷൻ ആയിരുന്നു. ശേഷം രാത്രിയിൽ വിദ്യാർഥികൾക്ക് ആനന്ദിക്കാൻ ക്യാമ്പ് ഫയർ ഉണ്ടായിരുന്നു, അതോടുകൂടി നാലാം ദിനം അവസാനിച്ചു.






No comments:
Post a Comment