വിവിധയുടെ അവസാന ദിനം ആരംഭിച്ചത് ശ്രീമതി രഞ്ജിത ടി യുടെ നേതൃത്വത്തിലുള്ള യോഗയിലൂടെയായിരുന്നു. 9:30 യോട് കൂടി ക്യാമ്പിൻ്റെ പ്രതിഫലന സെക്ഷൻ ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ഈ അഞ്ചു ദിവസങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്നും ഈ ക്യാമ്പിലൂടെ ഞങ്ങൾക്ക് സ്വായത്തമായ അറിവും അനുഭവവും വിവരിക്കുകയുമാണ് ഓരോ വിദ്യാർത്ഥികളും ചെയ്തത്. വൈവിധ്യങ്ങളായ നൂറിലധികം വിദ്യാർത്ഥികൾ അഞ്ചു ദിവസത്തോളം ഒരിടത്ത് ചേർന്ന് ഒന്നായി മാറിയ ദിവസങ്ങൾ, ആ ദിവസങ്ങളുടെ ഓർമകൾ 'സ്‌മൃതിം' ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ നൗഫൽ. സമാപന സമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. നൗഫൽ എൻ ആയിരുന്നു. ബെസ്റ്റ് ഗ്രൂപ്പിനെയും ബെസ്റ്റ് ക്യാമ്പറിനെയും അദ്ദേഹം പ്രഖ്യാപിച്ചു. (സി. വി. രാമൻ ഗ്രൂപ്പ്) ഞങ്ങളുടെ ഗ്രൂപ്പിനാണ് First ലഭിച്ചത്. സുവനിയർ പ്രകാശനം ചെയ്‌തതിന് ശേഷം 5 ദിവസത്തെ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ നവനീത് എ ഒ കൃതജ്ഞത അറിയിച്ചതോടെ വിവിധയുടെ അരങ്ങ് ഒഴിഞ്ഞു.









No comments:
Post a Comment